ലോകത്ത് കോവിഡ് ബാധിതർ 10.25 കോടി

ലോകത്ത് വൈറസ് ബാധിതരുടെ എണ്ണം 10,25,86,386 ആയി ഉയര്‍ന്നു. കൊവിഡ് ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 22 ലക്ഷം കടന്നു. വേള്‍ഡോമീറ്ററിന്റെ കണക്കുപ്രകാരം 22,14,208 പേരാണ് മരിച്ചത്. അഞ്ചര ലക്ഷത്തിലധികം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. രോഗമുക്തി നേടിയവരുടെ എണ്ണം ഏഴ് കോടി നാല്‍പത്തിരണ്ട് ലക്ഷം പിന്നിട്ടു.

അമേരിക്ക, ഇന്ത്യ,ബ്രസീല്‍, റഷ്യ, ബ്രിട്ടന്‍ എന്നീ രാജ്യങ്ങളിലാണ് ഏറ്റവും കൂടുതല്‍ രോഗികളുള്ളത്.
ഇന്ത്യയില്‍ 1,07,33,487 രോഗബാധിതരാണ് ഉള്ളത്. 12,516 പേര്‍ക്കാണ് കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചത്. നിലവില്‍ 1.67 ലക്ഷം പേരാണ് ചികിത്സയിലുള്ളത്. 1.54 ലക്ഷം പേര്‍ മരിച്ചു.1,04,07,343 പേര്‍ സുഖം പ്രാപിച്ചു.