ലോകത്ത് കൊവിഡ് രോഗികളുടെ എണ്ണം ഉയരുന്നു. അഞ്ചര ലക്ഷത്തിലധികം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 10,13,96,890 ആയി ഉയര്‍ന്നു. വേള്‍ഡോമീറ്ററിന്റെ കണക്കുപ്രകാരം 21,82,091 പേര് മരണമടഞ്ഞു. രോഗമുക്തി നേടിയവരുടെ എണ്ണം ഏഴ് കോടി മുപ്പത്തിരണ്ട് ലക്ഷം കടന്നു.
ഇന്ത്യയില്‍ 1,07,02,031 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം 11,000ത്തിലധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. നിലവില്‍ 1.70 ലക്ഷം പേരാണ് ചികിത്സയിലുള്ളത്. രോഗമുക്തി നേടിയവരുടെ എണ്ണം 1,03,72,818 ആയി ഉയര്‍ന്നു. 1.53 ലക്ഷം പേര് മരിച്ചു.
അമേരിക്ക, ഇന്ത്യ, ബ്രസീല്‍, റഷ്യ, ബ്രിട്ടന് എന്നീ രാജ്യങ്ങളാണ് രോഗികളുടെ എണ്ണത്തില്‍ ആദ്യത്തെ അഞ്ച് സ്ഥാനങ്ങളിലുള്ളത്.