
കുവൈത്തിൽ ഇന്ന് 435 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. ഇതടക്കം ഇന്ന് വരെ ആകെ കോവിഡ് വൈറസ് ബാധയേറ്റവരുടെ എണ്ണം 1,57,399ആയി. 349 പേർ ഇന്ന് രോഗ മുക്തരായി.ഇതോടെ ആകെ രോഗ മുക്തി നേടിയവരുടെ എണ്ണം 1,50,678 ആയി. ചികിൽസയിൽ കഴിയുന്ന രോഗികളുടെ എണ്ണം 5774 ആയി ഉയർന്നു.തീവ്ര പരിചരണ വിഭാഗത്തിൽ കഴിയുന്ന രോഗികളുടെ എണ്ണം 48ആയി. കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 8651പേരിലാണ് സ്രവ പരിശോധന നടത്തിയത്.