
കുവൈത്തിൽ ഇന്ന് 570 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. ഇതടക്കം ഇന്ന് വരെ ആകെ കൊറോണ വൈറസ് ബാധയേറ്റവരുടെ എണ്ണം 159834 ആയി. 406 പേർ ഇന്ന് രോഗ മുക്തരായി. ഇതോടെ ആകെ രോഗ മുക്തി നേടിയവരുടെ എണ്ണം 152826ആയി.ചികിൽസയിൽ കഴിയുന്ന രോഗികളുടെ എണ്ണം 6057 ആയി ഉയർന്നു.തീവ്ര പരിചരണ വിഭാഗത്തിൽ കഴിയുന്ന രോഗികളുടെ എണ്ണം 51.