കോവിഡ് : കുവൈത്തിൽ ഇന്ന് 540 പുതിയ കേസുകൾ

കുവൈത്തിൽ 540 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. ഇതടക്കം ഇന്ന് വരെ ആകെ കോവിഡ് ‌ ബാധയേറ്റവരുടെ എണ്ണം 152978ആയി. 224 പേർ ഇന്ന് രോഗ മുക്തരായി. ഇതോടെ ആകെ രോഗ മുക്തി നേടിയവരുടെ എണ്ണം 148238 ആയി. ചികിൽസയിൽ കഴിയുന്ന രോഗികളുടെ എണ്ണം 3801.തീവ്ര പരിചരണ വിഭാഗത്തിൽ കഴിയുന്ന രോഗികളുടെ എണ്ണം 55 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 12279 പേരിലാണ് സ്രവ പരിശോധന നടത്തിയത്. ഇന്ന് ഒരു മരണവും റിപ്പോർട്ട് ചെയ്തിട്ടില്ല.