ശൈത്യകാല പ്രതിരോധ കുത്തിവെപ്പോ മറ്റു വാക്സിനുകളോ സ്വീകരിച്ചവര്‍ ഒരു മാസം കഴിഞ്ഞു മാത്രം കോവിഡ് വാക്സിൻ സ്വീകരിച്ചാൽ മതിയെന്ന് ആരോഗ്യ വിദഗ്ധര്‍.ശൈത്യകാല വാക്സിന് എടുത്തവര്‍ക്ക് കോവിഡ് വാക്സിന് എടുക്കുന്നതിന് തടസ്സമില്ല. ചുരുങ്ങിയത് രണ്ടാഴ്ചയെങ്കിലും കഴിയണമെന്ന് മാത്രം. ഒരുമാസത്തിന് ശേഷം എടുക്കുന്നതാണ് നല്ലത്. കോവിഡ് ബാധിച്ചവര്‍ മൂന്ന് മാസം കഴിഞ്ഞുമാത്രം പ്രതിരോധ കുത്തിവെപ്പെടുക്കുയാണ് ഉത്തമമെന്ന് കുവൈത്തിലെ ആരോഗ്യ മന്ത്രാലയത്തിന് കീഴിലെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.