കോവിഡ് വാക്സിനുകള്‍ക്ക് കേന്ദ്രം അനുമതി നല്കിയ സാഹചര്യത്തില്‍ കേരളത്തിലെ ആരോഗ്യപ്രവര്‍ത്തകര്‍ക്കുള്ള പരിശീലനം ഇന്ന് തുടങ്ങും. ഒരു കേന്ദ്രത്തില്‍ പ്രതിദിനം 100 പേര്‍ക്ക് വാക്സിന് നല്‍കാനാണ് കേന്ദ്രനിര്‍ദ്ദേശം. എല്ലാ ജില്ലയിലും 100 വീതം കേന്ദ്രങ്ങള്‍ സജ്ജമാക്കിയാലും ആരോഗ്യപ്രവര്‍ത്തകരിലെ മാത്രം നടപടികള്‍ പൂര്‍ത്തീകരിക്കാന്‍ മൂന്നുമാസത്തിലേറെ വേണ്ടി വരും.
ഒരാള്‍ക്ക് രണ്ട് ഘട്ടമായാണ് വാക്സിന് നല്‍കുക. ആദ്യ വാക്സിനേഷന് കഴിഞ്ഞ് നാല് മുതല്‍ എട്ട് ആഴ്ചക്ക് ശേഷം രണ്ടാം ഘട്ടം നല്‍കണം. സംസ്ഥാനത്ത് ആറാഴ്ച ഇടവേളക്ക് ശേഷം രണ്ടാം വാക്സിന് നല്‍കാനാണ് ആലോചന.