കുവൈത്തി സ്പോണ്‍സറെ കൊലപ്പെടുത്തിയ ഈജിപ്ത് പൗരന് അറസ്റ്റില്‍. മധ്യവയസ്കനായ സ്പോൺസർ പൂളില്‍ രക്തത്തില്‍ കുളിച്ചുകിടക്കുന്നതായി കെട്ടിട കാവല്‍ക്കാരനാണ് കണ്ടത്. ആഭ്യന്തര മന്ത്രാലയത്തിെന്റ ഒാപറേഷന് റൂമില്‍ ഇവർ വിവരം അറിയിച്ചു. പൊലീസെത്തി പരിശോധിച്ചപ്പോള്‍ ഏഴ് ആഴത്തിലുള്ള കുത്തേറ്റതായി വ്യക്തമായി. ഖൈത്താനിലാണ് 51കാരന് കൊല്ലപ്പെട്ടത്. വ്യവസായ മേഖലയില്‍ ഒളിവില്‍ കഴിയവേയാണ് പ്രതിയെ പിടികൂടിയത്. സാമ്ബത്തിക വിഷയത്തിലെ തര്‍ക്കംമൂലം താന്‍ കൊലപ്പെടുത്തുകയായിരുന്നുവെന്ന് പ്രതി സമ്മതിച്ചു.