കുവൈത്തിൽ 10 ദിവസത്തെ ഇടവേളക്ക് ശേഷം ഇന്ന് പുലർച്ചെ മുതൽ വ്യോമ ഗതാഗതം പുനരാരംഭിച്ചു. ആഗോള തലത്തിൽ ജനിതക മാറ്റം സംഭവിച്ച കോവിഡ് വൈറസ് വ്യാപന പശ്ചാത്തലത്തിലാണ് ഡിസംബർ 21 മുതൽ പത്ത് ദിവസത്തേക്ക് കര, വ്യോമ,കടൽ മാർഗ്ഗങ്ങൾ അടച്ചിടാൻ കുവൈത്ത് തീരുമാനിച്ചത്.കഴിഞ്ഞ ആഴ്ച ചേർന്ന മന്ത്രി സഭാ യോഗത്തിൽ ജനുവരി 2 മുതൽ ഇവ വീണ്ടും തുറന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചിരുന്നു.
ഇന്ന് പുലർച്ചെ തുർക്കി, ദുബൈ എന്നിവിടങ്ങളിൽ നിന്നുള്ള യാത്രക്കാരുമായാണു ആദ്യ വിമാനം എത്തിയത്. ഇന്ന് ആകെ 67 സർവ്വീസുകളാണു ഉള്ളത്. 37 സർവ്വീസുകൾ രാജ്യത്തിനു പുറത്തേക്കും 30 സർവ്വീസുകൾ രാജ്യത്തിനു അകത്തേക്കും ഇന്ന് ഉണ്ടായിരിക്കും.