കേരളം കൊവിഡ് വാക്സിന് വിതരണത്തിന് പൂര്‍ണമായും സജ്ജമായതായി ആരോഗ്യവകുപ്പ് മന്ത്രി ഷൈലജ ടീച്ചര്‍ അറിയിച്ചു. ഡ്രഗ് കണ്ട്രോള് ജനറല്‍ ഓഫ് ഇന്ത്യ കൊവിഡ് വാക്സിനുകള്‍ക്ക് അനുമതി നല്കിയ സാഹചര്യത്തിലാണ് ആരോഗ്യമന്ത്രിയുടെ പ്രതികരണം.
കൊവിഡ് വാക്സിന് വിതരണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ച ഡ്രൈ റണും സംസ്ഥാനം വിജയകരമായി പൂര്‍ത്തിയാക്കിയിരുന്നു.