കുവൈത്തില്‍ മൂന്നു പുതിയ എണ്ണ സ്രോതസ്സുകൂടി കണ്ടെത്തിയതായി എണ്ണ മന്ത്രി ഡോ. മുഹമ്മദ് അല്‍ ഫാരിസ്. രാജ്യത്തിെന്റ വടക്ക്-പടിഞ്ഞാറ് ഭാഗത്താണ് ഒന്ന്. രണ്ടാമത്തേത് വടക്കന്‍ കുവൈത്തിലെ അല്‍ ഖഷാനിയ ഭാഗത്താണ്. ബുര്‍ഗാന്‍ എണ്ണപ്പാടത്തിെന്റ വടക്കുഭാഗത്ത് കൂട്ടിയെടുക്കാന്‍ പാകത്തിലാണ് മറ്റൊന്ന്.
കുറഞ്ഞ ചെലവില്‍ ഖനനം നടത്താന്‍ കഴിയുന്നതാണ് പുതിയ എണ്ണപ്പാടം എന്ന് കുവൈത്ത് ഒായില്‍ കോര്പറേഷന് സൂചിപ്പിച്ചു. പുതിയ എണ്ണ സ്രോതസ്സ് കണ്ടെത്തുന്നതില്‍ വിജയിച്ച കെ.ഒ.സി അധികൃതരെ എണ്ണമന്ത്രി ഡോ. മുഹമ്മദ് അല്‍ ഫാരിസ് അഭിനന്ദിച്ചു.