
കുവൈത്തിൽ സ്വകാര്യ ആരോഗ്യ മേഖലയിൽ പിസിആർ പരിശോധന നിരക്ക് 30 ദിനാറായി ഏകീകരിക്കാൻ ആരോഗ്യ മന്ത്രാലയം ലൈസൻസിംഗ് വകുപ്പ് ഡയറക്ടർ വിജ്ഞാപനം പുറപ്പെടുവിച്ചു. സ്വകാര്യ ആശുപത്രികൾ, ദന്ത പരിചരണ കേന്ദ്രങ്ങൾ , സ്വകാര്യ ക്ലിനിക്കുകൾ, മറ്റ് ചികിത്സാ സ്ഥാപനങ്ങൾ എന്നിവയുടെ ഡയറക്ടർമാർക്കും ഇത് സംബിച്ച അറിയിപ്പ് നൽകിയിട്ടുണ്ട്.ഈ മാസം 23 ന് ചേർന്ന മെഡിക്കൽ ലൈസൻസിംഗ് കമ്മിറ്റിയുടെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണു ഇത്. ആരോഗ്യ മന്ത്രാലയത്തിന്റെ മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ടായിരിക്കണം പിസിആർ പരിശോധനകൾക്ക് ഈ നിരക്ക് ഈടാക്കുവാൻ എന്നും വിജ്ഞാപനത്തിൽ സൂചിപ്പിക്കുന്നു.