ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം പതിനൊന്ന് കോടി പന്ത്രണ്ട് ലക്ഷം. നാല് ലക്ഷത്തിനടുത്ത് പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 24.62 ലക്ഷം പേരാണ് വൈറസ് ബാധ മൂലം മരണമടഞ്ഞത്. രോഗമുക്തി നേടിയവരുടെ എണ്ണം എട്ടു കോടി അറുപത്തിയൊന്ന് ലക്ഷം കടന്നു.
രോഗബാധിതരുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനത്തുള്ള ഇന്ത്യയില്‍ 1.09 കോടി പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. നിലവില്‍ 1.40 ലക്ഷം പേര് മാത്രമേ ചികിത്സയിലുള്ളു.1.06 കോടി പേര് രോഗമുക്തി നേടി. മരണസംഖ്യ 1.56 ലക്ഷമായി ഉയര്‍ന്നു.