ലോകത്ത് കോവിഡ് ബാധിതർ 10. 39 കോടി ; മൂന്നരലക്ഷത്തിലധികം പുതിയ കേസുകള്‍

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം പത്ത് കോടി മുപ്പത്തിയൊമ്ബത് ലക്ഷം പിന്നിട്ടു. മൂന്നരലക്ഷത്തിലധികം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. വേള്‍ഡോമീറ്ററിന്റെ കണക്കുപ്രകാരം മരണസംഖ്യ 22,46,789 ആയി ഉയര്‍ന്നു. ഏഴ് കോടി അമ്ബത്തിയാറ് ലക്ഷം പേര്‍ രോഗമുക്തി നേടി.

ഇന്ത്യയില്‍ 1,07,67,206 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.നിലവില്‍ 1.60 ലക്ഷം പേര്‍ മാത്രമേ ചികിത്സയിലുള്ളു. 1,04,47,450 പേര്‍ രോഗമുക്തി നേടി. കൊവിഡ് മൂലം മരണമടഞ്ഞവരുടെ എണ്ണം 1.54 ലക്ഷമായി.