ലോകത്ത് കോവിഡ് ബാധിതർ 10.43 കോടി ; 4.40 ലക്ഷം പുതിയ കേസുകൾ

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം പത്ത് കോടി നാല്‍പത്തിമൂന്ന് ലക്ഷം പിന്നിട്ടു. വേള്‍ഡോമീറ്ററിന്റെ കണക്കുപ്രകാരം 4.40 ലക്ഷം പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 22,62,004 പേര്‍ മരിച്ചു.രോഗമുക്തി നേടിയവരുടെ എണ്ണം ഏഴ് കോടി അറുപത്തിരണ്ട് ലക്ഷം കടന്നു.

വൈറസ് ബാധിതരുടെ എണ്ണത്തിലും മരണത്തിലും അമേരിക്കയാണ് ലോകത്ത് ഒന്നാം സ്ഥാനത്ത്. രോഗബാധിതരുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനത്തുള്ള ഇന്ത്യയില്‍ 1,07,78,206 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞദിവസം 11,000ത്തിലധികം ആളുകള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.നിലവില്‍ 1.57 ലക്ഷം പേരാണ് ചികിത്സയിലുള്ളത്.1.54 ലക്ഷം പേര്‍ മരിച്ചു.