ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം പത്ത് കോടി അറുപത്തിയൊമ്ബത് ലക്ഷം പിന്നിട്ടു. വേള്‍ഡോമീറ്ററിന്റെ കണക്കുപ്രകാരം മൂന്ന് ലക്ഷത്തിലധികം പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. മരണസംഖ്യ 23.35 ലക്ഷമായി ഉയര്‍ന്നു. ഏഴ് കോടി എണ്‍പത്തിയെട്ട് ലക്ഷം പേര് സുഖം പ്രാപിച്ചു.
ഇന്ത്യയില്‍ 1,08,47,790 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. നിലവില്‍ 1.41 ലക്ഷം പേര് മാത്രമേ ചികിത്സയിലുള്ളു. 1,05,46,905 പേര് സുഖം പ്രാപിച്ചു. വൈറസ് ബാധ മൂലം മരണമടഞ്ഞവരുടെ എണ്ണം 1.55 ലക്ഷമായി ഉയര്‍ന്നു.