ലോകത്ത് കോവിഡ് ബാധിതർ 10.73 കോടി

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം പത്ത് കോടി എഴുപത്തിമൂന്ന് ലക്ഷം പിന്നിട്ടു. വേള്‍ഡോമീറ്ററിന്റെ കണക്കുപ്രകാരം 3.70 ലക്ഷം പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. മരണസംഖ്യ 23.48 ലക്ഷമായി ഉയര്‍ന്നു. രോഗമുക്തി നേടിയവരുടെ എണ്ണം ഏഴ് കോടി തൊണ്ണൂറ്റിരണ്ട് ലക്ഷം കടന്നു.

കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ ലോകത്ത് രണ്ടാം സ്ഥാനത്ത് ഇന്ത്യയാണ്. രാജ്യത്ത് 1,08,58,300 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. നിലവില്‍ 1.38 ലക്ഷം പേര്‍ മാത്രമേ ചികിത്സയിലുള്ളു. 1,05,59,604 പേര്‍ സുഖം പ്രാപിച്ചു. 1.55 ലക്ഷം പേര്‍ മരിച്ചു.