ലോകത്ത് കോവിഡ് ബാധിതർ 11.19 കോടി

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം പതിനൊന്ന് കോടി പത്തൊന്‍പത് ലക്ഷം കടന്നു. മൂന്ന് ലക്ഷത്തിലധികം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. മരണസംഖ്യയും കുതിച്ചുയരുകയാണ്. 24.77 ലക്ഷം പേരാണ് ഇതുവരെ മരണമടഞ്ഞത്. നിലവില്‍ രണ്ട് കോടി ഇരുപത്തിയൊന്ന് ലക്ഷം പേരാണ് ചികിത്സയിലുള്ളത്.

രോഗബാധിതരുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനത്തുള്ള ഇന്ത്യയില്‍ ഒരു കോടി പത്ത് ലക്ഷം പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 13,000ത്തിലധികം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. നിലവില്‍ 1.47 ലക്ഷം പേരാണ് ചികിത്സയിലുള്ളത്.1.56 ലക്ഷം പേര്‍ മരിച്ചു.