ലോകത്ത് കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു. 4.75 ലക്ഷത്തിലധികം പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം പത്ത് കോടി അമ്ബത്തിമൂന്ന് ലക്ഷം പിന്നിട്ടു. 22.92 ലക്ഷം പേരാണ് വൈറസ് ബാധമൂലം മരണമടഞ്ഞത്. ഏഴ് കോടി എഴുപത് ലക്ഷം പേര് രോഗമുക്തി നേടി.
ഇന്ത്യയില്‍ 1,08,03,533 പേര്‍ക്കാണ് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചത്. 12,000ത്തിലധികം പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. നിലവില്‍ 1.53 ലക്ഷം പേരാണ് ചികിത്സയിലുളളത്. 1,04,95,401 പേര് സുഖം പ്രാപിച്ചു. മരണസംഖ്യ 1.54 ലക്ഷമായി ഉയര്‍ന്നു.