ലോകത്ത് കോവിഡ് ബാധിതർ 10 .78 കോടി

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം പത്ത് കോടി എഴുപത്തിയെട്ട് ലക്ഷം പിന്നിട്ടു. വേള്‍ഡോമീറ്ററിന്റെ കണക്കുപ്രകാരം നാല് ലക്ഷത്തിലധികം പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. മരണസംഖ്യ 23.63 ലക്ഷമായി ഉയര്‍ന്നു. നിലവില്‍ രണ്ടരക്കോടിയിലധികം പേരാണ് ചികിത്സയിലുള്ളത്.

രോഗബാധിതരുടെ എണ്ണത്തില്‍ ലോകത്ത് രണ്ടാം സ്ഥാനത്ത് ഇന്ത്യയാണ്. രാജ്യത്ത് 1,08,71,060 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 12,000ത്തിലധികം പുതിയ കേസുകളാണ് കഴിഞ്ഞദിവസം റിപ്പോര്‍ട്ട് ചെയ്തത്. നിലവില്‍ 1.39 ലക്ഷം പേര്‍ മാത്രമേ ചികിത്സയിലുള്ളു. 1.55 ലക്ഷം പേര്‍ മരിച്ചു.