കോവിഡ് : കുവൈത്തിൽ ഇന്ന് 586 പുതിയ കേസുകൾ

കുവൈത്തിൽ ഇന്ന് 586 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. ഇതടക്കം ഇന്ന് വരെ ആകെ കൊറോണ വൈറസ്‌ ബാധയേറ്റവരുടെ എണ്ണം 165843 ആയി. 545 പേർ ഇന്ന് രോഗ മുക്തരായി ഇതോടെ ആകെ രോഗ മുക്തി നേടിയവരുടെ എണ്ണം 158746ആയി. ചികിൽസയിൽ കഴിയുന്ന രോഗികളുടെ എണ്ണം 6408 ആയി ഉയർന്നു.തീവ്ര പരിചരണ വിഭാഗത്തിൽ കഴിയുന്ന രോഗികളുടെ എണ്ണം 54ആയി. കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 8681പേരിലാണ് സ്രവ പരിശോധന നടത്തിയത്. ഇന്ന് ഒരു മരണവും റിപ്പോർട്ട് ചെയ്തിട്ടില്ല.