വിദേശത്തുനിന്ന് വരുന്ന പ്രവാസികള്‍ക്ക് സൗജന്യമായി ആര്‍ടിപിസിആര്‍ ടെസ്റ്റ് നടത്തുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ

വിദേശത്തുനിന്ന് വരുന്ന പ്രവാസികള്‍ക്ക് സൗജന്യമായി ആര്‍ടിപിസിആര്‍ ടെസ്റ്റ് നടത്തുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. എയര്‍പോര്‍ട്ടിലെ പരിശോധന കര്‍ശനമാക്കണമെന്നാണ് കേന്ദ്രസര്‍ക്കാരില്‍ നിന്നുള്ള നിര്‍ദേശം. അതിനാല്‍ ടെസ്റ്റ് നടത്താതിരിക്കാനാകില്ല. വരുന്ന പ്രവാസികളുടെ പരിശോധ സംസ്ഥാന സര്‍ക്കാര്‍ സൗജന്യമായി നടത്തി ഫലം ഉടന്‍ തന്നെ അയച്ചുകൊടുക്കുമെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.