കു​വൈ​ത്തി​ന്​ പു​റ​ത്ത്​ കു​ടു​ങ്ങി​പ്പോ​യ 1,82,393 പ്ര​വാ​സി​ക​ളു​ടെ ഇ​ഖാ​മ റ​ദ്ദാ​യി

കു​വൈ​ത്തി​ന്​ പു​റ​ത്ത്​ കു​ടു​ങ്ങി​പ്പോ​യ 1,82,393 പ്ര​വാ​സി​ക​ളു​ടെ ഇ​ഖാ​മ റ​ദ്ദാ​യ​താ​യി താ​മ​സ​കാ​ര്യ വ​കു​പ്പ്​ മേ​ധാ​വി ബ്രി​ഗേ​ഡി​യ​ര്‍ ജ​ന​റ​ല്‍ ഹ​മ​ദ്​ അ​ല്‍ ത​വാ​ല പ​റ​ഞ്ഞു. 2020 മാ​ര്‍​ച്ച്‌​ 12 മു​ത​ല്‍ 2021 ജ​നു​വ​രി 10 വ​രെ​യു​ള്ള ക​ണ​ക്കാ​ണി​ത്. ഇ​​തു​വ​രെ​യു​ള്ള തീ​രു​മാ​നം അ​നു​സ​രി​ച്ച്‌​ ഇ​വ​ര്‍​ക്ക്​ കു​വൈ​ത്തി​ലേ​ക്ക്​ വ​രാ​ന്‍ ക​ഴി​യി​ല്ല. കോ​വി​ഡ്​ കാ​ല​ത്തെ പ്ര​തി​സ​ന്ധി പ​രി​ഗ​ണി​ച്ച്‌​ പ്ര​ത്യേ​ക മാ​നു​ഷി​ക പ​രി​ഗ​ണ​ന​യി​ല്‍ എ​ന്‍​ട്രി വി​സ അ​നു​വ​ദി​ക്കാ​നു​ള്ള സാ​ധ്യ​ത​യാ​ണ്​ ഏ​ക പ്ര​തീ​ക്ഷ.

അ​വ​ധി​ക്ക്​ നാ​ട്ടി​ല്‍​പോ​യി വി​മാ​ന സ​ര്‍​വി​സ്​ ഇ​ല്ലാ​ത്ത​തി​നാ​ല്‍ തി​രി​ച്ചു​വ​രാ​ന്‍ ക​ഴി​യാ​ത്ത​വ​രാ​ണ്​ ഇ​വ​രി​ല്‍ ഏ​റെ​യും. യു.​എ.​ഇ, തു​ര്‍​ക്കി ഉ​ള്‍​പ്പെ​ടെ ഇ​ട​ത്താ​വ​ള​ങ്ങ​ളി​ല്‍ ക്വാ​റ​ന്‍​റീ​ന്‍ അ​നു​ഷ്​​ഠി​ച്ച്‌​ കു​വൈ​ത്തി​ലേ​ക്ക്​ വ​രാ​ന്‍ സാ​മ്ബ​ത്തി​ക ശേ​ഷി​യു​ള്ള​വ​ര്‍ അ​ങ്ങ​നെ വ​ന്നു. ചെ​റി​യ വ​രു​മാ​ന​ക്കാ​രാ​ണ്​ പ്ര​തി​സ​ന്ധി​യി​ലാ​യ​ത്. കോ​വി​ഡ്​ പ്ര​തി​സ​ന്ധി​യി​ല്‍ ഇ​വി​ട​ത്തെ തൊ​ഴി​ല്‍ അ​നി​ശ്ചി​ത​ത്വ​ത്തി​ലാ​യ​തി​നാ​ല്‍ ഇ​നി വ​രേ​ണ്ടെ​ന്ന്​ തീ​രു​മാ​നി​ച്ച​വ​രും ഏ​റെ​യാ​ണ്. തൊ​ഴി​ലാ​ളി നാ​ട്ടി​ലാ​ണെ​ങ്കി​ലും സ്​​പോ​ണ്‍​സ​ര്‍​ക്ക്​ ഒാ​ണ്‍​ലൈ​നാ​യി ഇ​ഖാ​മ പു​തു​ക്കാ​ന്‍ അ​വ​സ​ര​മു​ണ്ടാ​യി​രു​ന്നു.ഇ​ത്​ ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​ത്ത​വ​ര്‍​ക്കാ​ണ്​ ഇ​ഖാ​മ​യി​ല്ലാ​താ​യ​ത്.