
കുവൈത്തിൽ കോവിഡ് ബാധയെ തുടർന്നു ഇന്ന് ഒരാൾ മരിച്ചു. രോഗ ബാധയേറ്റ് മരണമടഞ്ഞവരുടെ എണ്ണം 961 ആണ് .രോഗ ബാധിതരുടെ എണ്ണത്തിൽ ഇന്നും വൻ വർദ്ധനവ് രേഖപ്പെടുത്തി..756 പേർക്കാണ് ഇന്ന് പുതുതായി രോഗം സ്ഥിരീകരിച്ചത് . ഇതടക്കം ഇന്ന് വരെ ആകെ കൊറോണ വൈറസ് ബാധയേറ്റവരുടെ എണ്ണം 167410 ആയി. 557 പേർ ഇന്ന് രോഗ മുക്തരായി. ഇതോടെ ആകെ രോഗ മുക്തി നേടിയവരുടെ എണ്ണം 159543 ആയി. ചികിൽസയിൽ കഴിയുന്ന രോഗികളുടെ എണ്ണം 6906 ആയി ഉയർന്നു.തീവ്ര പരിചരണ വിഭാഗത്തിൽ കഴിയുന്ന രോഗികൾ 65.