
ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം പതിനൊന്നര കോടി കടന്നു. വേള്‍ഡോമീറ്ററിന്റെ കണക്കുപ്രകാരം മൂന്നര ലക്ഷത്തിലധികം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 25.59 ലക്ഷം പേര് മരിച്ചു. രോഗമുക്തി നേടിയവരുടെ എണ്ണം ഒന്‍പത് കോടി പത്ത് ലക്ഷം.
ഇന്ത്യയില്‍ ഒരു കോടി പതിനൊന്ന് ലക്ഷം പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. നിലവില്‍ 1.67ലക്ഷം പേര് മാത്രമേ ചികിത്സയിലുള്ളു. 1.57 ലക്ഷം പേര് മരിച്ചു.