ലോകത്ത് കോവിഡ് ബാധിതർ 12.38 കോടി ; നാല് ലക്ഷം പുതിയ കേസുകൾ

ലോകത്ത് കൊവിഡ് വ്യാപനം വർധിക്കുന്നു . നാല് ലക്ഷത്തിലധികം പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്.ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം പന്ത്രണ്ട് കോടി മുപ്പത്തിയെട്ട് ലക്ഷം പിന്നിട്ടു. വേള്‍ഡോമീറ്ററിന്റെ കണക്കുപ്രകാരം 27.27 ലക്ഷം പേരാണ് വൈറസ് ബാധ മൂലം മരണമടഞ്ഞത്. രണ്ട് കോടിയിലധികം പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.

ഇന്ത്യയില്‍ കൊവിഡ് ബാധിതരുടെ എണ്ണം ഒരു കോടി പതിനാറ് ലക്ഷം പിന്നിട്ടു. നാല്‍പതിനായിരത്തിലധികം പേര്‍ക്കാണ് കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചത്.1.60 ലക്ഷം പേര്‍ മരണമടഞ്ഞു. നിലവില്‍ മൂന്ന് ലക്ഷത്തിലധികം പേരാണ് ചികിത്സയിലുള്ളത്.