ലോകത്ത് കോവിഡ് ബാധിതർ 12.42 കോടി

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം പന്ത്രണ്ട് കോടി നാല്‍പത്തിരണ്ട് ലക്ഷം കടന്നു. വേള്‍ഡോമീറ്ററിന്റെ കണക്കുപ്രകാരം നാല് ലക്ഷത്തിലധികം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. മരണസംഖ്യ 27.34 ലക്ഷം കടന്നു. പത്ത് കോടി പേര്‍ രോഗമുക്തി നേടി.

അമേരിക്ക, ബ്രസീല്‍, ഇന്ത്യ എന്നീ രാജ്യങ്ങളാണ് രോഗികളുടെ എണ്ണത്തില്‍ ആദ്യ മൂന്ന് സ്ഥാനങ്ങളിലുള്ളത്.
ഇന്ത്യയില്‍ കൊവിഡ് ബാധിതരുടെ എണ്ണം ഒരു കോടി പതിനാറ് ലക്ഷം പിന്നിട്ടു. 46,951 പേര്‍ക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. മരണസംഖ്യ 1.60 ലക്ഷമായി ഉയര്‍ന്നു.നിലവില്‍ മൂന്ന് ലക്ഷത്തിലധികം പേര്‍ ചികിത്സയിലുണ്ട്.