കുവൈത്തിൽ സ്ഥാപനം മാറി ജോലി ചെയ്യുന്ന വിദേശികളെ നാട് കടത്തും

കുവൈത്തിൽ സ്ഥാ​പ​നം മാ​റി ജോ​ലി ​ചെ​യ്യു​ന്ന വി​ദേ​ശ തൊ​ഴി​ലാ​ളി​ക​ളെ നാ​ടു​ക​ട​ത്തു​മെ​ന്ന്​ മു​ന്ന​റി​യി​പ്പ്.ഇ​ത്​ ക​ണ്ടെ​ത്താ​ൻ മാ​ൻ​പ​വ​ർ അ​തോ​റി​റ്റി, ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം, കു​വൈ​ത്ത്​ മു​നി​സി​പ്പാ​ലി​റ്റി എ​ന്നി​വ സം​യു​ക്​​ത​മാ​യി ക​ട​ക​ളി​ലും സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ളി​ലും പ​രി​ശോ​ധ​ന ന​ട​ത്തും. ഹോം ​ഡെ​ലി​വ​റി ന​ട​ത്തു​ന്ന തൊ​ഴി​ലാ​ളി​ക​ൾ അ​തേ സ്ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​രാ​യി​രി​ക്ക​ണം.നി​ല​വി​ൽ അ​ങ്ങ​നെ​യ​ല്ലാ​തെ നി​ര​വ​ധി പേ​ർ അങ്ങനെ ജോലി ചെയ്യുന്നതായി ലഭിച്ച അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്​ അ​ധി​കൃ​ത​ർ പ​രി​ശോ​ധ​ന​ക്ക്​ പ​ദ്ധ​തി ത​യാ​റാ​ക്കി​യ​ത്. ക​ർ​ഫ്യൂ സ​മ​യ​ത്ത്​ അ​നു​മ​തി​യു​ള്ള മേ​ഖ​ല​യാ​ണെ​ങ്കി​ലും പു​റ​ത്തെ വി​സ​യി​ൽ ജോ​ലി ചെ​യ്യു​ന്ന​വ​ർ​ ഡെ​ലി​വ​റി സേ​വ​നം ന​ട​ത്തു​ന്നു​ണ്ടെ​ങ്കി​ൽ പി​ടി​കൂ​ടും. ക​ർ​ഫ്യൂ പാ​ലി​ക്കു​ന്നു​വെ​ന്ന്​ ഉ​റ​പ്പാ​ക്കാ​ൻ ഫീ​ൽ​ഡി​ലു​ള്ള സു​ര​ക്ഷ ഉ​ദ്യോ​ഗ​സ്ഥ​ർ ഇ​തു​കൂ​ടി പ​രി​ശോ​ധി​ക്കും. ഡെ​ലി​വ​റി​ക്ക്​ അ​നു​മ​തി​യു​ള്ള സ്ഥാ​പ​ന​ങ്ങ​ളാ​യ​തു​കൊ​ണ്ടു​മാ​ത്രം കാ​ര്യ​മി​ല്ല. വി​ത​ര​ണം ന​ട​ത്തു​ന്ന​യാ​ളു​ടെ വി​സ അ​തേ ക​മ്പ​നി​യി​ലാ​യി​രി​ക്കുകയും വേണം.