പ്രവാസികളുടെ പ്രതിവര്‍ഷ ആരോഗ്യ ഇന്‍ഷുറന്‍സ് തുക 50 ല്‍നിന്ന് 130 ദിനാര്‍ ആയി ഉയര്‍ത്തും.
കുടുംബസമേതം ആണെങ്കില്‍ ഇളവ് അനുവദിക്കാൻ സാധ്യതയുണ്ട്. വിദേശികള്‍ക്ക് ചികിത്സ ലഭ്യമാക്കുന്നതിന് പ്രത്യേക കേന്ദ്രങ്ങള്‍ പൂര്‍ത്തിയാകുന്നതോടെയാണ് ഇന്‍ഷുറന്‍സ് തുക വര്‍ധിക്കുക.
സര്‍ക്കാര്‍ ആശുപത്രി സേവനം പൂര്‍ണമായും സ്വദേശികള്‍ക്കായി ക്രമീകരിക്കുന്നതിനൊപ്പം വിദേശികള്‍ക്ക് വേണ്ടി ഇന്‍ഷുറന്‍സ് സ്ഥാപനങ്ങളുടെ കീഴില്‍ പ്രത്യേക ചികിത്സാകേന്ദ്രങ്ങള്‍ നടപ്പാക്കും. ക്ലിനിക്കുകളും ആശുപത്രികളും ഉള്‍പ്പെടും. ചിലയിടങ്ങളില്‍ ക്ലിനിക്കുകള്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.