നിയമലംഘകരെ കണ്ടെത്താന്‍ കുവൈത്തിൽ നാളെ മുതൽ കർശന പരിശോധന

കുവൈത്തില്‍ നിയമലംഘകരെ കണ്ടെത്താന്‍ നാളെ മുതര്‍ കര്‍ശന പരിശോധന. മാന്‍പവര്‍ പബ്ലിക് അതോരിറ്റിയും ആഭ്യന്തര മന്ത്രാലയവും സംയുക്തമായി കടകള്‍, കോ-ഓപ്പറേറ്റീവ് സ്റ്റോറുകള്‍, ഭക്ഷ്യ-പച്ചക്കറി വിപണന കേന്ദ്രങ്ങള്‍, ഹോം ഡെലിവറി സര്‍വീസുകള്‍ എന്നിവകൾ പരിശോധിക്കും.

നാളെ മുതല്‍ രാജ്യത്ത് കര്‍ഫ്യു ഏര്‍പ്പെടുത്തിയിരിക്കുന്നതിനാല്‍ നിയന്ത്രണം കര്‍ശനമായി നടപ്പാക്കുമെന്ന് അധികൃതര്‍ അറിയിച്ചു.ഹോം ഡെലിവറി ജോലികള്‍ ചെയ്യുന്ന ജീവനക്കാരുടെ ഇഖാമ പരിശോധിക്കുമ്പോള്‍ അതില്‍ പ്രതിപാദിച്ചിരിക്കുന്ന ജോലിയല്ല ചെയ്യുന്നതെന്ന് കണ്ടെത്തിയാല്‍ അവരെ താമസകാര്യ വകുപ്പിന് കൈമാറുമെന്നും അധികൃതര്‍ അറിയിച്ചു.

നിയമലംഘകര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുകയും നാടുകടത്തുകയും ചെയ്യും. കര്‍ഫ്യൂ സമയത്ത് യാത്ര ചെയ്യാനുള്ള അനുമതികള്‍ കര്‍ശനമായി പരിശോധിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.