കർഫ്യു ലംഘനം ; 13 പേർ കൂടി അറസ്റ്റിൽ

കു​വൈ​ത്തി​ൽ ക​ർ​ഫ്യൂ ലം​ഘി​ച്ച​തി​ന്​ 13​ പേ​ർ​കൂ​ടി അ​റ​സ്​​റ്റി​ലാ​യി. നാ​ലു​​​​ കു​വൈ​ത്തി​ക​ളും ഒ​മ്പ​തു​​ വി​ദേ​ശി​ക​ളു​മാ​ണ്​ പി​ടി​യി​ലാ​യ​ത്. കാ​പി​റ്റ​ൽ ഗ​വ​ർ​ണ​റേ​റ്റി​ൽ മൂ​ന്നു​പേ​ർ, ഹ​വ​ല്ലി ഗ​വ​ർ​ണ​റേ​റ്റി​ൽ നാ​ലു​പേ​ർ, ഫ​ർ​വാ​നി​യ, ജ​ഹ്​​റ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ൽ ഒാ​രോ​രു​ത്ത​ർ, അ​ഹ്​​മ​ദി ഗ​വ​ർ​ണ​റേ​റ്റി​ൽ നാ​ലു​പേ​ർ എ​ന്നി​ങ്ങ​നെ​യാ​ണ്​ അ​റ​സ്​​റ്റി​ലാ​യ​ത്. ക​ർ​ഫ്യൂ ലം​ഘി​ക്കു​ന്ന വി​ദേ​ശി​ക​ളെ നാ​ടു​ക​ട​ത്തു​​മെ​ന്നും സ്വ​ദേ​ശി​ക​ൾ​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം മു​ന്ന​റി​യി​പ്പ്​ ന​ൽ​കി​യി​ട്ടു​ണ്ട്. നി​ല​വി​ൽ വൈ​കീ​ട്ട്​ ആ​റു​മു​ത​ൽ പു​ല​ർ​ച്ച അ​ഞ്ചു വ​രെ​യാ​ണ്​ രാ​ജ്യ​ത്ത്​ ക​ർ​ഫ്യൂ.