കുവൈത്തിൽ 19% വിദ്യാർത്ഥികൾ മയക്കുമരുന്ന് ഉപയോഗിക്കുന്നതായി റിപ്പോർട്ടുകൾ

കുവൈത്ത് സിറ്റി :കുവൈത്തിലെ പൊതു വിദ്യാലയങ്ങളിലും സ്വകാര്യ വിദ്യാലയങ്ങളിലുമായി  19 ശതമാനത്തോളം വിദ്യാർത്ഥികൾ ലഹരിമരുന്ന് ഉപയോഗിക്കുന്നവരാണെന്ന് റിപ്പോർട്ടുകൾ.ഏകദേശം 22, 434  വിദ്യർത്ഥികളാണ് മയക്ക് മരുന്ന് ഉപയോഗിക്കുന്നത്.  മയക്ക് മരുന്ന് വിരുദ്ധ വിഭാഗം മേധാവി ബിഗ്രേ.ബാദർ അൽ ഖദൂരിയെ ഉദ്ധരിച്ചുകൊണ്ട് കുവൈത്ത് ടൈംസ് ആണ് ഇക്കാര്യം റിപ്പോർട്ട്  ചെയ്തത് 2017 ഇൽ 68 പേർ മയക്ക് മരുന്നിൻറെ ഉപയോഗം മൂലം മരണപ്പെട്ടിരുന്നു. 2018ൽ അത് 116 മരണങ്ങളായി ഉയർന്നു.