പണമില്ല :ജെറ്റ് എയർവേയ്‌സ് സർവീസ് അവസാനിപ്പിച്ചു

മുംബൈ : ഇന്ത്യയിലെ മുൻനിര വിമാനക്കമ്പനിയായ ജെറ്റ്എയർവേസ് അടച്ചുപൂട്ടലിന്റെ വക്കിൽ . ജെറ്റ്എയർവേസ് തങ്ങളുടെ എല്ലാ ദേശീയ അന്തർദേശീയ സർവീസുകളും നിർത്തലാക്കുന്നതായി അറിയിച്ചു .ഇന്നലെ രാത്രി 10:30 നുള്ള ഡൽഹി -അമൃത്സർ വിമാനസർവീസോടെ പ്രവർത്തനം നിർത്തി വെക്കുകയായിരുന്നു. ഇന്ത്യയിൽ നിന്നും ഗൾഫ്  നാടുകളിലേക്ക് നടത്തിയിരുന്ന സർവീസുകൾ നേരത്തെ തന്നെ അവസാനിപ്പിച്ചെങ്കിലും കടബാധ്യതയെതുടർന്ന് കമ്പനി വൻ നഷ്ടത്തിലേക്ക് കൂപ്പുകുത്തുകയായിരുന്നു ഒരു ബില്യൺ ഡോളറാണ് കമ്പനിയുടെ കടബാധ്യത. മാസങ്ങളായി ജീവനക്കാർക്ക് ശമ്പളം നൽകാത്തതും പ്രതിഷേധമുയർത്തി നേരെത്തെ നഷ്ടത്തിലേക്ക് പോകുന്ന ജെറ്റ് എയർവേസിനെ , ഖത്തർ എയർവേസ് ഏറ്റെടുക്കുമെന്ന വാർത്തകൾ വന്നിരുന്നെങ്കിലും ഖത്തർ എയർവേസ് വാർത്ത നിഷേധിച്ചിരുന്നു . വ്യോമയാന മേഖലയിൽ മൽസരം കടുപ്പമായതും കുറഞ്ഞ നിരക്കിൽ സർവീസുകൾ നടത്താൻ കഴിയാഞ്ഞതുമാണ് ജെറ്റ്ഐർവേസിന് തിരിച്ചടിയായി മാറിയത്. ഏതായാലും ഇന്ത്യൻ വൈമാനിക രംഗത്ത് മുൻനിരയിൽ നിന്നിരുന്ന ഒരു സ്ഥാപനമാണ് ഇതോടെ വിസ്‌മൃതിയിലാകുന്നത്.