സ്വകാര്യമേഖലയിൽ വാർഷിക അവധി വർധിപ്പിക്കാനുള്ള നിർദേശം പാർലമെൻറ് സമിതി തള്ളി

Day Off Annual Leave Relaxation Holiday Vacation Concept

കുവൈത്ത് സിറ്റി :സ്വകാര്യമേഖലയിൽ വാർഷിക അവധി 35 ദിവസമാക്കുവാനുള്ള നിർദ്ദേശം പാർലമെന്റിന്റെ ആരോഗ്യ- സാമൂഹിക- തൊഴിൽ സമിതി തള്ളി സ്വകാര്യ മേഖലയിലെ തൊഴിൽ നിയമത്തിൽ ഇത് ഒഴികെയുള്ള നിർദേശങ്ങൾ സമിതി അംഗീകരിക്കുകയും ചെയ്തു.അവധി വർധന സ്വകാര്യമേഖലയിലെ സ്ഥാപനങ്ങൾക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുമെന്ന് ചേംബർ ഓഫ് കൊമേഴ്സ് ചൂണ്ടിക്കാണിച്ചതിന് അടിസ്ഥാനത്തിലാണ് സർക്കാർ തീരുമാനത്തിൽ നിന്നും പിന്നോട്ടു പോയത് അതേസമയം സേവന ആനുകൂല്യം 2010 മുതൽ മുൻകാലപ്രാബല്യത്തോടെ നൽകണമെന്ന നിർദേശം സ്വദേശികൾക്ക് മാത്രം ബാധകമാക്കണമെന്ന അഭിപ്രായം ആരോഗ്യ സാമൂഹിക തൊഴിൽ സമിതി അംഗീകരിച്ചു.