മാതൃകയായി കുവൈത്ത് കണ്ണൂർ പ്രവാസി കൂട്ടായ്മ :ചികിത്സാ ധന സഹായം കൈമാറി

കുവൈറ്റ്:  വാഹനാപകടത്തിൽ സാരമായി പരിക്കേറ്റു ചികിത്സയിൽ കഴിയുന്ന ചപ്പാരപ്പടവ അതിരുകുന്നു സ്വദേശി മനോജിന് കണ്ണൂർ പ്രവാസി കൂട്ടായ്മയുടെ ധനസഹായം കൈമാറി.ചപ്പാരപ്പടവ് പഞ്ചായത്ത് പ്രസിഡന്റ് എം.മൈമൂനത്, വാർഡ് മെമ്പർമാരായ പി. കെ. സത്യൻ , സിനി റോയിച്ചൻ തുടങ്ങിയവരുടെ സാന്നിധ്യത്തിൽ കെ.പി.കെ.കെ. പ്രതിനിധി സന്തോഷ് വാഴയിൽ മനോജിന്റെ കുടുംബത്തിന് ചെക്ക് കൈമാറി.