കുവൈത്ത് -ഈജിപ്ത് സിവിൽ ഏവിയേഷൻ ഡിപ്പാർട്ടുമെന്റുകൾ ധാരണയിലെത്തി

കുവൈത്ത് സിറ്റി :ഈജിപ്ത് കുവൈത്ത് സിവിൽ ഏവിയേഷൻ ഡിപ്പാർട്ടുമെന്റുകൾ തമ്മിൽ വ്യോമയാന സർവീസുമായി ബന്ധപ്പെട്ട ധാരണ പത്രത്തിൽ ഒപ്പുവെച്ചു. വ്യവസ്ഥാപിതമായ ഒരു ചട്ടക്കൂട് ഇരു രാജ്യങ്ങൾക്കുമിടയിലെ വ്യോമയാന യാത്രയുടെ കാര്യത്തിൽ ഉണ്ടാക്കുകയാണ് കരാറിലൂടെ ലക്ഷ്യം വെക്കുന്നതെന്ന് കുവൈത്ത് സിവിൽ ഏവിയേഷൻ മേധാവി എൻജി. യൂസുഫ് അൽ ഫൗസാൻ പറഞ്ഞു. കഴിഞ്ഞ ദിവസം നടന്ന ചടങ്ങിൽ ഇരു രാജ്യങ്ങളിലെയും മുതിർന്ന ഉദ്യോഗസ്ഥർ സംബന്ധിച്ചു.