വാഹനം ഇരമ്പിച്ച് ശല്യം ചെയ്തു: ചോദ്യം ചെയ്ത കുവൈത്തി യുവാവിന് കുത്തേറ്റു

കുവൈത്ത് സിറ്റി : വാഹനം ഇരമ്പിച്ച് ശല്യം ചെയ്തത് ചോദ്യം ചെയ്തതിന് കുവൈത്തി യുവാവിന് കുത്തേറ്റു   . സംഭവത്തില്‍ പ്രതികളായ അഞ്ച് പേരെ പൊലീസ് തിരയുന്നു .അഞ്ചു തവണയാണ് ഇയാളെ അക്രമികള്‍ കുത്തിയത്.

ഖൈത്താനില്‍ യുവാവിന്റെ വീടിന് മുന്നിലാണ് സംഭവം . വീടിനു മുന്നില്‍ ഒരു വാഹനത്തിന്റെ ശബ്ദം കേട്ട് പുറത്തേക്ക് വന്നതാണ് യുവാവ് .
വീടിനു മുന്നില്‍ വാഹനം ഇരപ്പിച്ച് ശല്യം ചെയ്യരുതെന്ന് ആവശ്യപ്പെട്ടപ്പോള്‍ അക്രമികള്‍ വാഹനത്തില്‍ നിന്ന് ചാടിയിറങ്ങി യുവാവിനെ കുത്തിയ ശേഷം രക്ഷപ്പെടുകയായിരുന്നു .