കുവൈത്തിൽ മാളിൽ വെച്ച് സ്വദേശി ബാലികയുടെ മാല മോഷ്ടിച്ച സംഭവം : ഇന്ത്യൻ യുവതി പിടിയിൽ

 

 

 

കുവൈത്ത് സിറ്റി :മാളിൽ കളിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ നാലു വയസ്സുകാരിയായ സ്വദേശി ബാലികയുടെ മാലമോഷ്ടിച്ച് സംഭവത്തിൽ ഇന്ത്യൻ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു സാമൂഹ്യ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ച സിസിടിവി ദൃശ്യങ്ങൾ അടിസ്ഥാനമാക്കിയാണ് അറസ്റ്റ്. മാൾ ജീവനക്കാർ നൽകിയ സിസിടിവി ദൃശ്യങ്ങളുമായി കുട്ടിയുടെ മാതാപിതാക്കൾ അബ്ദുല്ല അൽ സാലിം പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു.
അതേസമയം രക്ഷിതാക്കൾ കുട്ടികളുടെ കഴുത്തിലോ കൈ കാലു കളിലോ ആഭരണങ്ങൾ ധരിപ്പിക്കരുതെന്ന് പോലീസ് നിർദേശിച്ചു. കുട്ടികൾ തനിയെ ആവുന്ന സമയത്ത് മോഷണത്തിന് ഇരയാവാൻ സാധ്യതയുള്ളത് മുൻ നിർത്തിയാണ് പോലീസിന്റെ നിർദേശം