കുവൈത്തിൽ നിന്നുള്ള നാടുകടത്തൽ ഗണ്യമായി കുറഞ്ഞതായി കണക്കുകൾ

കുവൈത്ത് സിറ്റി :കുവൈത്തിൽ നിന്നുള്ള നാടുകടത്തൽ ഗണ്യമായി കുറഞ്ഞതായി കണക്കുകൾ സൂചിപ്പിക്കുന്നു
വിവിധ നിയമലംഘനങ്ങളുടെ പേരിൽ കഴിഞ്ഞ വർഷം 17000 വിദേശികളെ കുവൈത്ത് നാടുകടത്തി .മുൻവർഷത്തെ(2017) അപേക്ഷിച്ചു നാടുകടത്തിയവരുടെ എണ്ണത്തിൽ 45% കുറവുണ്ടായിട്ടുണ്ട്.
2017ൽ 29000 പേരെ നാടുകടത്തിയതായാണ് കണക്ക്.

തൊഴിൽ നിയമം ലംഘിച്ചവർ, താമസാനുവദി കഴിഞ്ഞും കുവൈത്തിൽ തങ്ങുന്നവർ , ഗതാഗത നിയമലംഘനം ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർ തുടങ്ങിയവരെയാണ് നാടുകടത്തിയത്. നാടുകടത്തപ്പെട്ടവരിലധികവും ഇന്ത്യ പാകിസ്ഥാൻ ബംഗ്ലാദേശ് ശ്രീലങ്ക ഈജിപ്ത് സിറിയ ഫിലിപ്പീൻസ് തുടങ്ങിയ രാജ്യക്കാരാണ് കഴിഞ്ഞ വർഷം ജനുവരി 29 മുതൽ മൂന്നു മാസത്തോളം നൽകിയ പൊതുമാപ്പ് പ്രയോജനപ്പെടുത്തി ആയിരങ്ങളാണ് കുവൈത്ത് വിട്ട് സ്വദേശത്തേക് മടങ്ങിയത്.