ഒടുവിൽ ആശാൻന്റെ നെഞ്ചത്തേക്ക്.. .. സക്കർബർഗിനെ പുറത്താക്കാൻ ഫേസ്ബുക്ക് ഓഹരിയുടമകൾ

അടുത്ത മാസം 30ന് നടക്കുന്ന ഫേസ്ബുക്ക് ഓഹരി ഉടമകളുടെ യോഗം മാർക്ക് സക്കർബർഗിന് നിർണായകം. ഫെയ്സ്ബുക്ക് സ്ഥാപകനും സിഇഒയുമായ അദ്ദേഹത്തെ ചെയർമാൻ സ്ഥാനത്തുനിന്നും മാറ്റി പകരം ജനസമ്മതിയുള്ള മറ്റൊരാളെ പ്രതിഷ്ഠിക്കണം എന്ന നിർദ്ദേശവുമായാണ് യോഗം ചേരുന്നത്. യോഗത്തിൽ നിർദ്ദേശത്തിന് പിന്തുണ ലഭിക്കുകയാണെങ്കിൽ സക്കർബർഗ് ചെയർമാൻ സ്ഥാനത്ത് നിന്നും മാറി നിൽക്കേണ്ടിവരും. നിരന്തരമായ വിവാദങ്ങളെ തുടർന്ന് കമ്പനി നേരിടുന്ന പ്രശ്നങ്ങളാണ് സക്കർബർഗിനെതിരെ തിരിയുവാൻ ഓഹരി ഉടമകളെ പ്രേരിപ്പിക്കുന്നത് ഫെയ്സ്ബുക്ക് മേധാവി സ്ഥാനം ഒഴിയുവാൻ സക്കർബർഗിന് മേൽ ഇതിനുമുമ്പും ഓഹരിയുടമകൾ സമ്മർദ്ദം ശക്തമാക്കിയിരുന്നെങ്കിലും അത്തരത്തിലുള്ള സാധ്യതകൾ അദ്ദേഹം തള്ളിക്കളയുകയായിരുന്നു