കാരുണ്യ ഹസ്തവുമായി തൃക്കരിപ്പൂർ മണ്ഡലം കുവൈത്ത് കെ.എം.സി.സി.പിലിക്കോട്:വിവാഹ ധന സഹായം കൈമാറി

കുവൈത്ത്‌ കെ.എം.സി.സി. തൃക്കരിപ്പൂർ മണ്ഡലം കമ്മിറ്റിയുടെ കാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള വിവാഹ ധന സഹായം കൈമാറി. പിലിക്കോട് പഞ്ചായത്തിലെ മാണിയാട്ട് പ്രദേശത്തെ നിർധന കുടുംബത്തിലെ പെൺ കുട്ടിയുടെ വിവാഹത്തിലേക്കുള്ള സഹായമാണ് ചന്തേരയിൽ നടന്ന ഹ്രസ്വമായ ചടങ്ങിൽ വെച്ച് പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് എം.ടി.പി. സുലൈമാൻ ഹാജിക്ക് മുസ്ലിം യൂത്ത് ലീഗ് ജില്ലാ സെക്രട്ടറിയും, പിലിക്കോട് പഞ്ചായത്ത് അംഗവുമായ നിഷാം പട്ടേൽ കൈമാറിയത്. പ്രസ്തുത പരിപാടിയിൽ പഞ്ചായത്ത് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി ടി.കെ. സത്താർ, ഉപാദ്ധ്യക്ഷൻ യൂസഫ് ഹാജി, യൂത്ത് ലീഗ് പഞ്ചായത്ത് ജനറൽ സെക്രട്ടറി അൻസാർ, യു.എ.ഇ. പിലിക്കോട് പഞ്ചായത് കെ.എം.സി.സി. ഭാരവാഹികളായ ടി.വി. ഉനൈസ്, ടി.കെ.എം. സിനാൻ തുടങ്ങിയവർ സംബന്ധിച്ചു.