കുവൈത്തിൽ, 3900 നഴ്സ്, 910 ഡോക്ടർ, 1180 ഫാർമസിസ്റ്റ്, 740, ലാബ് ടെക്‌നീഷ്യൻ, ഒഴിവുകൾ

 

കുവൈത്ത് സിറ്റി : കുവൈത്തിലെ ജാബർ, ജഹ്റ ഹോസ്പിറ്റലുകളിലേക്ക് 3900 നഴ്സുമാരുടെ ഒഴിവ്. ആധുനിക സംവിധാനങ്ങളോടെ നൂതന വൽക്കരിച്ച ഹോസ്പിറ്റലിലേക്ക് ഒരുപാട് ഒഴിവുകളാണുള്ളതെന്ന് പ്രാദേശിക പത്രങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. രണ്ട് ആശുപത്രിയിലേക്കുമായി 3900 നഴ്സുമാർക്ക് പുറമേ 910 ഡോക്ടർമാർ 1180 ഫാർമസിസ്റ്റുകൾ 740 ലാബ് ടെക്നീഷ്യന്മാർ എന്നിവരെയും ആവശ്യമുണ്ട് ഷെയ്ഖ് ജാബർ ഹോസ്പിറ്റലിലേക്ക് മാത്രം 2600 നഴ്സുമാരെയും 500 ഡോക്ടർമാരെയും 110 ഫാർമസിസ്റ്റുകളെയും 450 ടെക്നീഷ്യന്മാരെയും വേണം. ജഹ്റ ആശുപത്രിയിൽ 1300 നഴ്സുമാരെയും 410 ഡോക്ടർമാരെയും 70 ഫാർമസിസ്റ്റുകളെയും 290 ടെക്നീഷ്യന്മാരെയും ആവശ്യമുണ്ട്. അതേസമയം നഴ്സിംഗ് പരിശീലനത്തിന് സ്വദേശികൾ ക്കുള്ള വിമുഖത ഇപ്പോഴും നിലനിൽക്കുന്നതിനാൽ പ്രവാസി നഴ്സുമാർക്ക് വലിയ സാധ്യതയാണ് ഉള്ളത്