ഫോക്ക് കുവൈത്ത് സൗഹൃദ സംഗമം സംഘടിപ്പിച്ചു

കുവൈറ്റ്‌:  ഫ്രണ്ട്‌സ് ഓഫ് കണ്ണൂർ കുവൈറ്റ്‌ എക്സ്പാറ്റ്സ് അസോസിയേഷൻ (ഫോക്ക് ) അംഗങ്ങൾക്ക് ഒത്തുചേരുവാനും ബന്ധങ്ങൾ കൂടുതൽ സുദൃഢമാക്കുന്നതിനുമായി മുഴുവൻ യൂണിറ്റ് അംഗങ്ങളെയും പങ്കെടുപ്പിച്ചുകൊണ്ട് പിക്നിക് സംഘടിപ്പിച്ചു.
2019 ഏപ്രിൽ 12 ന് കബ്ദിൽ ഫാം ഹൗസിൽ സംഘടിപ്പിച്ച സൗഹൃദ സംഗമം പരിപാടിയിൽ ഫോക്കിന്റെ അബ്ബാസിയ, ഫഹാഹീൽ, സെൻട്രൽ മേഖലകൾക്ക് കീഴിലുള്ള 15 യൂണിറ്റുകളിൽ നിന്നുമായി 600 ൽ പരം കുടുംബാഗങ്ങൾ പങ്കെടുത്തു