ഐക്യരാഷ്ട്രസഭയിൽ കുവൈത്ത് വനിതയ്ക്ക് ഉന്നത പദവി

കുവൈത്ത് സിറ്റി :വടക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളുടെ യു. എൻ. ഇക്കണോമിക് ആൻഡ് സോഷ്യൽ കമ്മിഷൻ എക്സിക്യുട്ടീവ് സെക്രട്ടറിയായി കുവൈത്ത് വനിതയ്ക്ക് നിയമനം. കുവൈത്ത് സ്വദേശിനി റോളദശ്തിയാണ് യു. എന്നിന്റെ നിർണായക സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. കാലാവധി അവസാനിച്ച ഇറാഖ് സ്വദേശി മുഹമ്മദ്‌ അലി അൽ ഹാകിമിന്റെ ഒഴിവിലേക്കാണ് ഇവരെ നിയമിച്ചിട്ടുള്ളത്.
യു. എൻ സെക്രട്ടറി ജനറലിന്റെ നടപടിയെ കുവൈത്ത് അമീർ ശൈഖ് സബ അൽ അഹമ്മദ് ജാബിർ അൽ സബ അഭിനന്ദിച്ചു. ബയാൻ കൊട്ടാരത്തിലെത്തിയ റോള ദശ്തിയെ അദ്ദേഹം അനുമോദിക്കുകയും ചെയ്തു.