വോട്ട് ചെയ്യാൻ നാട്ടിലേക്ക് പറന്നത് നൂറോളം പ്രവാസികൾ

കുവൈത്ത് സിറ്റി: വോട്ടു ചെയ്യാനായി കുവൈത്തിൽ നിന്നും കണ്ണൂരിലേക്ക് പറന്നത് നൂറോളം പ്രവാസികൾ. കുവൈത്ത് കെഎംസിസി ഏർപ്പെടുത്തിയ “വോട്ട് വിമാനം” വഴി 50 പേരും,  നേരിട്ട് ടിക്കറ്റ് എടുത്ത 50 പേരും ഇൻഡിഗോ വിമാനത്തിൽ ഇന്നലെ കണ്ണൂരിലെത്തി. ഇനിയും ആളുകൾ വോട്ടു ചെയ്യാനായി നാട്ടിൽ പോകുവാൻ തയ്യാറായി നിൽക്കുന്നുണ്ട്.കെ എം സിസി സംസ്ഥാന ഭാരവാഹികളായ ഷറഫുദ്ദീൻ കണ്ണേത്ത് എം ആർ നാസർ, ഹാരിസ് വള്ളിയോത്ത് എന്നിവരുടെ  നേതൃത്വത്തിലായിരുന്നു യാത്ര. ഇന്നും നാളെയുമായി ഒട്ടേറെപ്പേർ നാട്ടിലേക്ക് പോകുവാൻ തയ്യാറായിട്ടുണ്ട്.