പ്രവാസി മലയാളി കുവൈറ്റ് എയര്‍പോര്‍ട്ടില്‍ ഫ്ലൈറ്റ് ലാന്‍ഡ് ചെയ്യുന്നതിനിടെ ഹൃദയാഘാതത്തെ തുടര്‍ന്ന്‍ അന്തരിച്ചു.

കുവൈറ്റ്:  മകളുടെ വിദ്യാഭ്യാസ ആവശ്യത്തിനായി നാട്ടില്‍ പോയി മടങ്ങിവന്ന പ്രവാസി മലയാളി കുവൈറ്റ് എയര്‍പോര്‍ട്ടില്‍ ഫ്ലൈറ്റ് ലാന്‍ഡ് ചെയ്യുന്നതിനിടെ ഹൃദയാഘാതത്തെ തുടര്‍ന്ന്‍ അന്തരിച്ചു.  കുവൈറ്റ് അല്‍ ഹൊമൈസി ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയില്‍ മാര്‍ക്കറ്റിംഗ് മാനേജര്‍ ആയിരുന്ന ബാലുചന്ദ്രന്‍ – 58 ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്കായിരുന്നു സംഭവം.

ഏകമകള്‍ ബെനിതയെ വിദ്യാഭ്യാസത്തിനായി ജംഗ്ഷദ്പൂരില്‍ വിട്ടശേഷം തിരികെ കുവൈറ്റിലേക്ക് എത്തിക്കൊണ്ടിരിക്കുമ്പോഴായിരുന്നു ദാരുണ സംഭവം. എയര്‍പോര്‍ട്ടില്‍ നിന്നും വീട്ടിലേക്ക് പോകാനായി ഫ്ലൈറ്റ് ലാന്‍ഡ് ചെയ്യുന്നതിന് തൊട്ടുമുമ്പ് കുവൈറ്റിലുള്ള സഹോദരനെ വാഹനവുമായി വരണമെന്ന് പറഞ്ഞു വിളിച്ചിരുന്നു.
സഹോദരന്‍ എയര്‍പോര്‍ട്ടില്‍ എത്തി തിരികെ വിളിച്ചപ്പോള്‍ ഫോണ്‍ റിംഗ് ചെയ്യുന്നതല്ലാതെ എടുക്കുന്നുണ്ടായിരുന്നില്ല.  സഹോദരനെ കാണാതെ പലതവണ വിളിച്ചപ്പോള്‍ ഒടുവില്‍ എയര്‍പോര്‍ട്ട് അധികൃതര്‍ ഫോണ്‍ എടുത്ത് മരണവിവര൦ അറിയിക്കുകയായിരുന്നു. മൃതദേഹം അവിടെ നിന്നും ഫര്‍വാനിയ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.