ഇറാഖ്, സിറിയ, യെമൻ, ഇറാൻ, പാകിസ്ഥാൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിലെ പൗരൻമാർക്ക് കുവൈത്തിൽ വിസ നിയന്ത്രണം

കുവൈത്ത് സിറ്റി : ഇറാഖ്, സിറിയ, യെമൻ, ഇറാൻ, പാകിസ്ഥാൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിലെ പൗരൻമാർക്ക് കുവൈത്തിൽ വിസ നിയന്ത്രണം ഏർപ്പെടുത്തി. ഉപ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ജനറൽ ഷെയ്ഖ് ഖാലിദ് അൽ ജർറായുടെ ഓഫീസ് നേരിട്ടായിരിക്കും ഈ രാജ്യങ്ങളിലെ എൻട്രി വിസക്ക് അനുമതി നൽകുക.നിയന്ത്രണം ഏർപ്പെടുത്തുവാനുള്ള കാരണം മന്ത്രാലയം വെളിപ്പെടുത്തിയിട്ടില്ല