റമദാനിന് സ്വാഗതമോതി കെ.എം.സി.സി. തൃക്കരിപ്പൂർ മണ്ഡലം കമ്മിറ്റി ”ശഹ്റൻ യാ മുബാറക്ക് ” സംഘടിപ്പിച്ചു.

കുവൈത്ത് സിറ്റി: സമാഗതമാകാൻ പോകുന്ന പുണ്യങ്ങളുടെ മാസമായ പരിശുദ്ധ റമളാനിനെ സ്വാഗതം ചെയ്ത് കൊണ്ട് കുവൈത്ത് കെ.എം.സി.സി. തൃക്കരിപ്പൂർ മണ്ഡലം കമ്മിറ്റി ”ശഹ്റൻ യാ മുബാറക്ക്” സംഘടിപ്പിച്ചു. മണ്ഡലം പ്രസിഡന്റ് ഖാദർ കൈതക്കാടിന്റെ അദ്ധ്യക്ഷതയിൽ മെഹ്ബൂല കാലിക്കറ്റ് ലൈവ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി കുവൈത്ത് കെ.എം.സി.സി. സംസ്ഥാന സെക്രട്ടറി റസാഖ് അയ്യൂർ ഉദ്ഘാടനം ചെയ്തു. കേരളത്തിലെ പ്രഗത്ഭ വാഗ്മി ഖലീൽ ഹുദവി കാസർഗോഡ് ‘റമളാൻ മുന്നൊരുക്കം’ എന്ന വിഷയാസ്പദമായി മുഖ്യ പ്രഭാഷണം നിർവ്വഹിച്ചു. അദ്ദേഹത്തിനുള്ള മൊമെന്റോ മുൻ കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് കെ.ടി.പി. അബ്ദുറഹ്മാൻ കൈമാറി.

അസ്ലം കുറ്റിക്കാട്ടൂർ, ഇഖ്ബാൽ മാവിലാടം, കെ.പി. കുഞ്ഞബ്ദുള്ള, സൈനുദ്ദീൻ കടിഞ്ഞിമൂല, മിസ്ഹബ് മാടമ്പില്ലത്ത് തുടങ്ങിയവർ ആശംസകൾ നേർന്ന് സംസാരിച്ചു. ജില്ലാ ഭാരവാഹികളായ റിയാസ് അയ്യൂർ, സുബൈർ കാടങ്കോട്, മൻസൂർ കൊവ്വൽ പള്ളി സംബന്ധിച്ചു. മണ്ഡലം ഭാരവാഹികളായ അമീർ കമ്മാടം, ഫാറൂഖ്‌ തെക്കേക്കാട് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. ജന:സെക്രട്ടറി റഫീഖ് ഒളവറ സ്വാഗതവും, ട്രഷറർ സലീം ഉദിനൂർ നന്ദിയും പറഞ്ഞു.