വെൽഫെയർ കേരള കുവൈത്തിന്റെ പുതിയ ഭാരവാഹികൾക്ക് സ്വീകരണം നൽകി

വെൽഫെയർ കേരളയുടെ പ്രസിഡന്റായി തെരെഞ്ഞെടുക്കപ്പെട്ട റസീന മൊഹിയുദ്ദീനും കേന്ദ്ര നേതാക്കൾക്കും ഖൈത്താൻ യൂണിറ്റ് പ്രവർത്തകർ സ്വീകരണം നൽകി. ഫർവാനിയ ഐഡിയൽ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കേന്ദ്ര പ്രസിഡന്റിന് പുറമെ വൈസ് പ്രസിഡന്റുമാരായ ഖലീലുൽ റഹ്മാൻ, ലായിക് അഹ്മദ്, വിനോദ് പെരേര, ഷൗക്കത്ത് വളാഞ്ചേരി ജനറൽ സെക്രട്ടറി ഗിരീഷ് വയനാട്, സെക്രട്ടിമാരായ അൻവർ സാദത്, സ്മിത സുരേന്ദ്രൻ, ഷമീറ ഖലീൽ, റഫീഖ് ബാബു, ട്രഷറർ വിഷ്ണു നടേശ്, അസിസ്റ്റന്റ് ട്രഷറർ സിറാജ് തുടങ്ങിയവർ യൂണിറ്റിന്റെ ആശംസകൾ ഏറ്റുവാങ്ങി.
ആവേശമുണർത്തുന്ന മുദ്രാവാക്യങ്ങൾ വിളിച്ചും വിപ്ലവഗാനങ്ങൾ ആലപിച്ചും ഹാരാർപ്പണങ്ങളും നടത്തിയാണ് പ്രവർത്തകർ നേതാക്കളെ സ്വീകരിച്ചത്.