കോവളത്തിന് പുറമെ ചേർത്തലയിലും വോട്ടെല്ലാം താമരയ്ക്ക് :എൽ ഡി എഫ്, യു ഡി എഫ് പ്രതിഷേധം

തിരുവനന്തപുരം :ചേർത്തല കിഴക്കെ എൻ എസ് എസ് കരയോഗം 88 നമ്പർ ബൂത്തിലും താമര പ്രശ്നം. ട്രയൽ നടത്തിയപ്പോൾ ചെയ്ത വോട്ടെല്ലാം വീണത് താമര ചിഹ്നത്തിലാണ്. ഇതോടെ എൽ ഡി എഫ് യു ഡി എഫ് പ്രവർത്തകർ പ്രതിഷേധം ആരംഭിക്കുകയും വോട്ടിങ് യന്ത്രം മാറ്റുകയും ചെയ്തു.കോവളം ചൊവ്വരയിൽ പിഴവ് ആരോപിക്കപ്പെട്ട വോട്ടിങ് യന്ത്രം ഉപയോഗിച്ച് ഇപ്പോളും പോളിങ് നടക്കുന്നുണ്ട്. കൈപ്പത്തിക്ക് വോട്ട് ചെയ്യുമ്പോൾ താമരയ്ക്ക് വോട്ട് പതിക്കുന്നു എന്നാണ് പരാതി ഉയർന്നത്. 76 പേർ വോട്ട് ചെയ്‍തിതിനു ശേഷം ഉയർന്ന പരാതി അടിസ്ഥാനരഹിതമാണെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ പറഞ്ഞു